വയനാട് പുഷ്പോത്സവം കൽപ്പറ്റയിൽ ഇന്ന് തുടങ്ങും: ഇനി വയനാടിന് ഉത്സവലഹരി

കൽപ്പറ്റ: ദുരന്ത ശേഷം വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം ഇന്ന് തുടങ്ങും.കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഡിസംബർ 31 വരെയാണ് കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേള നടക്കുന്നത്.

പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി
കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവത്തിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള
ഒരു ലക്ഷം പൂച്ചെടികൾ ആകർഷണീയമായി ഒരുക്കിയിട്ടുണ്ട്. അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്ത് ഒരു മാസമാണ് വയനാട് പുഷ്പോത്സവം നടത്തുന്നത്. വൈകുന്നേരങ്ങളിൽ പ്രാദേശിക കലാകാരൻമാരുടെ കലാ പരിപാടികളും ഉണ്ടാകും.

മാരുതി മരണക്കിണർ സർക്കസ്, ആകാശം മുട്ടുന്ന ആകാശത്തൊട്ടിൽ,ആകാശത്തോണി, സിനിമാറ്റിക് ഡാൻസ് കളിക്കുന്ന ബ്രേക്ക് ഡാൻസ്ഡ്രാഗൺ ട്രെയിൻ, ഉല്ലസിക്കാൻ കിഡ്സ് പാർക്ക് , കാണികളെ ഭയപ്പെടുത്തുന്ന ഗോസ്റ്റ് ഹൗസ് എന്നിവയോടൊപ്പം പുഷ്പോത്സവത്തിന് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള ഫുഡ് ഫെസ്റ്റും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.

ഇന്ന് വൈകുന്നേരം നാല് മണിക്ക് കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദിഖ് വയനാട് പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ നഗര സഭാ ചെയർ പേഴ്സൺ അഡ്വ.ടി.ജെ. ഐസക് ആദ്യ ടിക്കറ്റ് വിൽപ്പന നിർവ്വഹിക്കും.

വയനാട് പുഷ്പോത്സവത്തിൽ ഒരു മാസത്തിനുള്ളിൽ ലക്ഷകണക്കിന് ആളുകൾ പ്രവേശിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്. മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമാണ്. ഒന്നര ലക്ഷം സൗജന്യ പാസുകൾ ഇതിനോടകം സ്കൂളുകളിൽ വിതരണം ചെയ്തുകഴിഞതായി സംഘാടകർ പറഞ്ഞു. വെള്ളാർ മല സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും സംഘാടകരുടെ ചിലവിൽ പുഷ്‌പോത്സവത്തിനെത്തിച്ച് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.നാലുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന്

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പടിച്ചതെന്ന്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആപ്പ് സ്റ്റോറിന് പിന്നാലെ പ്ലേ സ്റ്റോറിലും ഒന്നാമത്; വന്‍ നേട്ടവുമായി അറട്ടൈ ആപ്പ്

ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോയുടെ മെസേജിംഗ് ആപ്പായ ‘അറട്ടൈ’ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ അടുത്തിടെ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ചാർട്ടുകളിലും അറട്ടൈ ഒന്നാമതെത്തിയിരിക്കുകയാണ്. സൗജന്യ ആപ്പുകളുടെ പട്ടികയിലാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.