സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള ഡിസംബര്‍ 2, 3 തീയ്യതികളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടക്കും. ഡിസംബര്‍ 2 ന് എം കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സ്, പവര്‍ലിഫ്റ്റിംഗ്, വെയ്റ്റ്‌ലിഫ്റ്റിംഗ്, ബോഡിബില്‍ഡിംഗ്, ബെസ്റ്റ്ഫിസിക്ക്, സ്വിമ്മിംഗ്, ക്യാരംസ്, ചെസ്സ്, ഹോക്കി, കബഡി, ഖോ-ഖോ, റസ്ലിംഗ്, യോഗ എന്നീ കായികയിനങ്ങളും, വയനാട് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ക്രിക്കറ്റ് കോച്ചിംഗ് സെന്റ്റര്‍, കല്‍പ്പറ്റ ഗൂഡലായില്‍ ക്രിക്കറ്റ് മത്സരങ്ങളും 3ന് ചൊവ്വ, കല്‍പ്പറ്റയിലെ വൈസ്‌മെന്‍ ക്ലബ്ബില്‍ ബാഡ്മിന്റണ്‍ ഷട്ടില്‍ മത്സരങ്ങളും, എസ് കെ എം ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ മത്സരങ്ങളും ചെന്നലോട് ടേബിൾ ടെന്നീസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടേബിൾ ടെന്നീസ് മത്സരങ്ങളും നടക്കും. എന്‍ട്രികള്‍ സമര്‍പ്പിച്ചിട്ടുള്ള ജീവനക്കാര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി മത്സര ദിവസങ്ങളില്‍ രാവിലെ 9.30 ന് മുന്‍പ് സ്‌പോര്‍ട്‌സ് കിറ്റ് സഹിതം അതതു കേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 04936-202658.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!
ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ