മെഡിക്കൽ കോളേജ് പാർക്കിംഗ് ഏരിയയിലെ കൂട്ടത്തോടെയുള്ള ആംബുലൻസ് പാർക്കിംഗ് ഒഴിവാക്കണം -എസ്ഡിപിഐ

മാനന്തവാടി : മെഡിക്കൽ കോളേജ് പരിസരത്ത് ആശുപത്രിയിൽ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടി 50 ലക്ഷം മുടക്കി നിർമിച്ച പാർക്കിംഗ് ഏരിയയിൽ സ്വകാര്യ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും ആംബുലൻസുകൾക്ക് മറ്റൊരു സ്ഥലത്ത് പാർക്കിംഗ് അനുവദിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.

പാർക്കിംഗ് ഏരിയയിൽ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് കൊണ്ട് തന്നെ ഒപിയിലേക്കും മറ്റും വാഹനങ്ങളിൽ വരുന്നവർക്ക് ഇവിടെ വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കാതെ വളരെ ദൂരത്തൊക്കെ നിർത്തി അവിടെ നിന്നും നടന്നു വരേണ്ട അവസ്ഥയാണ് നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

2 ആംബുലൻസുകൾക്ക് മാത്രമെ പാർക്കിംഗ് ഏരിയയിൽ ഒരേ സമയം ഇവിടെ പാർക്ക്‌ ചെയ്യാൻ അനുവാദമുള്ളൂ എന്നിരിക്കെ കൂട്ടത്തോടെ ആംബുലൻസുകൾ നിർത്തിയിടുന്നത് വളരെ പ്രയാസം സൃഷ്ടിക്കുകയാണ്. അതിനാൽ അടിയന്തരമായി അധികൃതർ ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ആറ്റക്കോയ,
സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി ,ജോയിന്റ് സെക്രട്ടറി ഖാലിദ്,ട്രഷറർ ഫസ്‌ലുറഹ്മാൻ, കമ്മിറ്റിയംഗങ്ങളായ നൗഫൽ,സമദ് തുടങ്ങിയവർ സംസാരിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.