മേപ്പാടിയിൽ നടന്ന സഞ്ചരിക്കുന്ന ദന്താശുപത്രി ശ്രദ്ധേയമായി

ഇന്ത്യൻ ഡെന്റൽ അസോസിയേഷനും
ഗവ: ഡെന്റൽ കോളേജ് തൃശൂരും, മേപ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് മേപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ഡെന്റൽ ചികിത്സ ക്യാമ്പ് ശ്രദ്ധേയമായി.

ഗവ:ഡെന്റൽ കോളേജിലെ പബ്ലിക്ക് ഹെൽത്ത് ഡന്റിസ്ട്രി ഡിപ്പാർട്ട്‌മെന്റ് കീഴിലുള്ള അത്യാധുനിക സൗകര്യം ഉള്ള ബസ്സിലാണ് ദന്താശുപത്രി സജ്ജീകരിച്ചിരുന്നത്.ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ
ഗോപകുമാരൻ കർത്ത ഉത്ഘാടനം നിർവ്വഹിച്ചു.
മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചു രണ്ടു ദിവസ്സങ്ങളിലായി നടത്തിയ ക്യമ്പിൽ ആദ്യ ദിവസം വെള്ളാർമല, സ്കൂളിലേയും, മേപ്പാടിസ്കൂളിലേയും കുട്ടികൾക്ക് വേണ്ടി ആയിരുന്നു. രണ്ടാം ദിവസം പൊതു ജങ്ങൾക്കുമായി ആണ് ചികിൽസ നൽകിയത്. പല്ലിന്റെ പോട് അടക്കുക, പല്ല് പറിക്കൽ , പല്ല് ക്ലീനിങ് അങ്ങനെ ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സകളാണ് രണ്ടു ദിവസം കൊണ്ട് മുന്നൂറോളം ആളുകൾക്ക് ചെയ്തു ചികിത്സകൾ നൽകാൻ സാധിച്ചത്.
മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ്‌ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റും, ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജറുമായ ഡോക്ടർ ഷാനവാസ്‌ പള്ളിയാൽ സ്വാഗതം പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അഷ്റഫ് ലാൻഡ്മാർക്ക്, ഡോ.വിവേക് ശിവകുമാർ ,ഡോ.രജിത് എം. ഡോ.ബെഫിൻ, ഡോ.ആഷിക്ക് എന്നിവർ സംസാരിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.