മക്കിയാട്: തൊണ്ടർനാട് പഞ്ചായത്തിലെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ പര്യടനം ആരംഭിച്ചു.
പുതുശേരിയിൽ
പ്രചാരണം മുൻ മന്ത്രിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി. കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ടി. മൊയ്തു, പ്രൊമോദ് മാസ്റ്റർ,കേളോത്ത് അബ്ദുള്ള ,സുനിൽ മാസ്റ്റർ, പി. കെ.
ജോബി,പൂളക്കൽ പി ഉസ്മാൻ ,ടി ജെ. മാത്യു,
അസ്‌ഹർ അലി, പി അസിസ്,വി. പി. സിറാജ് മട്ടിലയം ,കെ ടി കുഞ്ഞികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാഡിവിഷൻ സ്ഥാനാർഥി അഡ്വ. ശ്രീകാന്ത് പട്ടയൻ,
ബ്ലോക്ക് സ്ഥാനാർജി പി. ചന്ദ്രൻ ,വിവിധ വാർഡ് സ്ഥാനാർഥികൾ എന്നിവർ പ്രചരണ പരിപാടിക്ക് നേതൃത്വം നൽകി.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്തഫ