സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് ‘പ്രിവന്റീവ് ഓഫീസർ എൻ രാധാകൃഷ്ണനും സംഘവും സുൽത്താൻ ബത്തേരി വാകേരി വട്ടത്താനി ഐശ്വര്യ കോളനി റോഡിൻ്റെ വലതുഭാഗത്ത് ആളൊഴിഞ്ഞ റബർ തോട്ടത്തിൽ പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 650 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും കണ്ടെടുത്ത് ഒരു അബ്ക്കാരി കേസ് എടുത്തു. പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ഷാജി,കെ.ജി ശശികുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ പി.ആർ വിനോദ്, മനോജ് കുമാർ പി.കെ ജ്യോതിസ് മാത്യൂ,ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം







