കുഴിനിലം: കുഴിനിലം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ആഷ ഐപ്പിന്റെ തിരഞ്ഞെടുപ്പ്
പ്രചരണത്തിന്റെ ഭാഗമായുള്ള കുടുംബ
സംഗമം മുൻ മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥിയുടെ
വിജയം ഉറപ്പ് വരുത്താൻ
എല്ലാവരും ആവേശത്തോടെ
പ്രവർത്തിക്കണം.
മാനന്തവാടിയുടെ സമഗ്ര വികസനത്തിന്
യുഡിഎഫ് നഗരസഭയിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.ഡെന്നിസൺ കണിയാരം അദ്ധ്യക്ഷത വഹിച്ചു.കെ.സി. റോസക്കുട്ടി ടീച്ചർ പി.കെ.ജയലക്ഷ്മി, കെ.കെ. എബ്രഹാം, പി.പി. ആലി, ഐസി ബാലകൃഷ്ണൻ എംഎൽഎ, ഗോകുൽദാസ്
കോട്ടയിൽ, അഡ്വ.എം.വേണുഗോപാൽ, സഫ്‌വാൻ വെള്ളമുണ്ട, ബഷീർ പി.പി.എ. ഹുസൈൻ കുഴി നിലം,
റിയാസ്. കെ.വി, തങ്കച്ചൻ കോട്ടായിൽ
ജയ്സൺ ജോയി, സാൽവി
നിരപ്പേൽ , സുരേഷ് ചാലോടി, പി.മൊയ്തൂട്ടി
കബീർ മാനന്തവാടി
സ്ഥാനാർത്ഥികളായ
ആഷ ഐപ്പ്, എം.നാരായണൻ ,ഷീജ മോബി,വി.യു ജോയി
എന്നിവർ പ്രസംഗിച്ചു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ