തരിയോട്: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കി വരുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ഇംഗ്ലീഷ് ഭാഷാ പരിപോഷണ ശിൽപ്പശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ഉഷ കുനിയിൽ, അധ്യാപകരായ എം.കെ ലേഖ, നിഷ ആൻ ജോയ്,മറിയം മഹമൂദ്, കെ.വി.രാജേന്ദ്രൻ, പി.കെ. സത്യൻ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ട്രെയിനർ പി.ഡി.ജിൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







