എയിഡഡ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥിരനിയമനത്തിനായി ഗാന്ധിയന്‍ സ്റ്റഡീസ്, ജോഗ്രഫി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ച പരിമിതര്‍, കേള്‍വി പരിമിതര്‍, ലോക്കോമോട്ടര്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിലോ, പ്രാദേശിക എംപ്ലോയ്‌മെന്റ് ഓഫീസിലോ ഡിസംബര്‍ 12 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







