മാനന്തവാടി : തരുവണ ജി.എച്ച് എസ്.എസ് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡററ്റുകൾ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലും പയ്യമ്പള്ളി എസ്.സി.എച്ച്.എസ്.എസ് സ്കൂളിലെ കേഡറ്റുകൾ മാനന്തവാടി പോലീസ് സ്റ്റേഷനിലുമാണ് സന്ദർശനം നടത്തിയത്. മാനന്തവാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സുനിൽ ഗോപിയുടെയും വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സാദിർ തലപ്പുഴയുടെയും നേതൃത്വത്തിൽ സ്റ്റേഷൻ ദൈനം ദിന പ്രവർത്തനങ്ങളെക്കുറിച്ചും മറ്റും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിഖ്, റഹിം, സിവിൽ പോലീസ് ഓഫീസർമാരായ റിഷാദ്, സൗമ്യ എന്നിവരും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബിന്ദു, അമൽ, ജംഷീന, അബ്ദുൾ റഷീദ് തുടങ്ങിയവരും കേഡറ്റുകളോടോപ്പമുണ്ടായിരുന്നു

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം
കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ്







