കൽപ്പറ്റ : ഓൾ കേരള ടൂറിസം അസോസിയേഷൻ ചൂരൽമല ദുരന്തബാധിതരായ സ്ത്രീകൾക്കും കുട്ടികൾക്കുമായി മൈസൂരുവിലേക്ക് ദ്വിദിന വിനോദയാത്ര സംഘടിപ്പിച്ചു. രണ്ടു ബസുകളിലായി എൺപതോളം പേരാണ് ആക്ടയുടെ ജില്ലയിലെ വനിതാഭാരവാഹികളുടെ നേതൃത്വത്തിൽ യാത്ര നടത്തുന്നത്.
ഫേസ് ബുക്ക് കൂട്ടായ്മയായ സഞ്ചാരിയുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. രാവിലെ ഏഴുമണിക്ക് കൽപ്പറ്റയിൽ വെച്ച് ആക്ട സംസ്ഥാന സെക്രട്ടറി അലി ബ്രാൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ആക്ട കേരള സ്റ്റേറ്റ് കോർഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ അനീഷ് വരദൂർ, ജില്ലാ പ്രസിഡന്റ് രമിത് രവി, ട്രഷറർ മനു മത്തായി, രമേഷ് മേപ്പാടി, ആകർഷ, ശോഭ ജോയ്, വിനോദ്, ലിമേഷ് മാരാർ, ദിലീപ്, ജോഫിൻ, ജിനേഷ് തുടങ്ങിയവർ പങ്കെടുത്തു.