കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കെകെ സുരേഷ് നേതൃത്വം നൽകി. ഫലപ്രദമായ രക്ഷാകർതൃത്വം, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകത, ഗാർഹിക പഠനപിന്തുണയുടെ പ്രാധാന്യം, വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയവ ചർച്ചാ വിഷയമായി. പി ടി എ പ്രസിഡണ്ടും മെമ്പറുമായ കെ സിജിത്ത്, എച്ച് എം സബ്രിയ ബീഗം, വിനീഷ് പി,, ഷിബു ജോർജ് എന്നിവർ സംസാരിച്ചു.

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം
കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ്







