കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 7 ന് രാവിലെ 9.30 ന് സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ പൊതുജനങ്ങള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് നടത്തുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ടുളളവര്‍ക്ക് മാത്രമായി നടത്തുന്ന ക്യാമ്പില്‍ പരമാവധി 50 പേര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാക്കും.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക