കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി .
നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ്
വയനാട് ഫ്ളവർ ഷോ നടക്കുന്നത്.
28-ന് വൈകുന്നേരം അഞ്ച് മണിക്ക് വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി പ്രസിഡണ്ട് കൂടിയായ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്യും.
വയനാടിന് വസന്തമൊരുക്കാൻ വർണ്ണപ്പൊലിമയോടെ ആയിരകണക്കിന് പൂക്കളാണ് പുഷ്പോൽസവത്തിൽ ഉണ്ടാവുക. ഒപ്പം മറ്റ് വിനോദങ്ങളുമുണ്ടാകും. ഹൈടെക് അമ്യൂസ് മെൻ്റ് , പായസ മേള, കൺസ്യൂമർ മേള, ഫർണ്ണിച്ചർ ഫെസ്റ്റ്, സെൽഫി പോയിൻ്റ്, ബുക്ക് ഫെയർ എന്നിവയും വിവിധ മത്സരങ്ങളുമുണ്ടാകും.
ജനുവരി 31 ന് പുതുവത്സരാഘോഷത്തോടെ ഫ്ളവർ ഷോ സമാപിക്കും.
വൈത്തിരി താലൂക്കിൽ പത്താം ക്ലാസ്സ് വരെയുളള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. മറ്റിടങ്ങളിൽ നിന്ന് പ്രധാനാധ്യാപകരുടെ കത്തുമായി വരുന്ന വിദ്യാർത്ഥികൾക്കും സൗജന്യ പ്രവേശനം നൽകും
പത്ര സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് ജോണി പാറ്റാനി , സെക്രട്ടറി വി. പി. രത്നരാജ് , ട്രഷറർ ഒ. എ. വിരേന്ദ്രകുമാർ, സ്നേഹ ഇവന്റ്സ് മാനേജിംഗ് ഡയറക്ടർ ടി. അഫ്സൽ, സൊസൈസൈറ്റി ഭരണ സമിതി സമിതി അംഗങ്ങളായ അഷ്‌റഫ് വേങ്ങോട്ട്, കെ.കെ.എസ്. നായർ, പി.പി. ഹൈദ്രു എന്നിവർ
പങ്കെടുത്തു.








