കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം

വയനാട് ജില്ലയിലെ കുടുംബശ്രീ മിഷനില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20 നും 35 നും മദ്ധ്യേ പ്രായമുള്ളവരും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്) നേടിയവരായിരിക്കണം. ആശ്രയ കുടുംബാംഗം, ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. എം.ഐ.എസ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. ഡിസംബര്‍ 20 വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, വയനാട് ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം നല്‍കണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, ആശ്രയ കുടുംബാംഗം, ഭിന്നശേഷി, ട്രാന്‍സ്‌ജെന്റര്‍, എസ്.സി, എസ്.ടി എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്,2-ാം നില, പോപ്പുലര്‍ ,ബില്‍ഡിംഗ്‌സിവില്‍ സ്റ്റേഷന് എതിര്‍ വശം,കല്‍പ്പറ്റ നോര്‍ത്ത്,പിന്‍കോഡ് 673122 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം. ഫോണ്‍ 04936 299370, 04936206589

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി.

മീനങ്ങാടി: അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ് ഒരു ഗ്രാം

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത

ശബരിമല സ്വർണ്ണപ്പാളി മോഷണം: കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

വെണ്ണിയോട്: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണത്തിൻ്റെ ഉത്തരവാദികളായ മന്ത്രിയെയും മുൻ മന്ത്രിയെയും ദേവസ്വം ബോർഡിലെ അംഗങ്ങളെയും ചെയർമാൻമാരെയും പ്രതികളാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും ഭരണപരാജയത്തിൻ്റെ ഉത്തരവാദിയായ പിണറായി സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ടും കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ

വർണ്ണാഭമായി യെസ്ഭാരത് “Yes Elate 2025”

യെസ് ഭാരത് വെഡിങ് കളഷൻ സുൽത്താൻ ബത്തേരി അനുവൽ ജനറൽ ബോഡി മീറ്റിങ് “Yes Elate 2025” അതി ഗംഭീര പ്രോഗ്രാംടൗൺ സ്ക്കോയർ പാർക്കിൽ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരിയിലെ യെസ് ഭാരത് വെഡിങ് കളഷൻ

മുത്തങ്ങയിൽ വീണ്ടും വൻ രാസ ലഹരി വേട്ട; കോമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ പിടികൂടി മൂന്ന് പേർ അറസ്റ്റിൽ

ബത്തേരി : അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. ബേപ്പൂർ,നടുവട്ടം, കൊന്നക്കുഴി വീട്ടിൽ കെ അഭിലാഷ് (44), നടുവട്ടം, അദീബ് മഹൽ വീട്ടിൽ, അദീബ് മുഹമ്മദ്‌ സാലിഹ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.