വെള്ളമുണ്ട: പീഡന കേസിലുൾപ്പെട്ട് ജാമ്യത്തിൽ ഇറങ്ങി ഗോവയിൽ ഒളിവിൽ
പോയ പ്രതി ഒമ്പത് വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട്, മുണ്ടക്കൽ, രഹനാസ് വീട്ടിൽ ദീപേഷ് മക്കട്ടിൽ (48)നെയാണ് വെള്ളമുണ്ട പോലീസ് കോഴി ക്കോട് നിന്ന് പിടികൂടിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഗോവയിൽ ഒളിവിൽ താമസിക്കുകയാണെന്ന് മനസിലാക്കുകയും തിരികെ നാട്ടിലേക്ക് വരുമ്പോൾ പിടികൂടുകയുമായിരുന്നു. വെള്ളമുണ്ട ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുരേഷ് ബാബുവിൻ്റെ നിർദേശപ്രകാരം സിവിൽ പോലീസ് ഓഫീ സർമാരായ മുഹമ്മദ് നിസാർ, റഹീസ്, ജിന്റോ സ്കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്. 2014-ലാണ് കേസിനാസ്‌പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ബലാൽസംഘം ചെ യ്യുകയും, ആറു ലക്ഷം രൂപ നൽകിയില്ലെങ്കിൽ യുവതിയുടെ നഗ്‌ന ദൃശ്യ ങ്ങൾ യൂട്യൂബിലിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്. ഇയാളെ പോലീസ് പിടികൂടി കോടതിയിൽ ഹാരാക്കിഴയങ്കിലും ജാമ്യത്തിലിറ ങ്ങി മുങ്ങുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്
ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്