മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോ
ധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ ടിസി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കു മരുന്നായ 306ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻ കീഴ് സ്വദേശി തോട്ടുപുറത്ത് പുത്തൻ വീട്ടിൽ ഷംനു എൽ.എസ് (29) എന്ന യാളെ അറസ്റ്റ് ചെയ്തു. ഇയാൾ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. എക്സൈസ് ഇൻസ്പെ ക്ടർ സന്തോഷ്.എന്നിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അനീഷ്. എ.എസ്, വിനോദ്. പി.ആർ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ.ബിനുഎം.എം,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ. ബി. ആർ,അഞ്ജുലക്ഷ്‌മി. എ എന്നിവർ പങ്കെടുത്തു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ