കേണിച്ചിറ: ഭാര്യാ സഹോദരനെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണിയാമ്പറ്റ, കരണി, വള്ളിപ്പറ്റ നഗർ, കണ്ണൻ (45) നെയാണ് അറസ്റ്റ് ചെയ്തത്. 29.11.2024 തീയതി രാത്രിയോടെയാണ് സംഭവം. ഇരുളം, അമ്പലപ്പടി, കുട്ടൻ എന്ന സുരേഷാണ് കൊല്ലപ്പെട്ടത്. ഇരുളം പണിയ നഗറി ലുള്ള വീടിന്റെ ഉമ്മറത്തേ കോലായിൽ വെച്ച് ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്ന് തല്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണം നടത്തി വരവേ ഇന്ന് രാവിലെ ഇയാൾ സ്റ്റേഷനിൽ വന്ന് കീഴടങ്ങുകയായിരുന്നു.

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം
കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ്







