മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിൽ സ്ത്രീരോഗ വിഭാഗത്തിൽ
ചികിത്സ തേടാനെത്തിയ രണ്ട് യുവതികളാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തിട്ട് ആംബുലൻസ് ഇല്ലാതെ ആറ് മണിക്കൂർ വാഹനത്തിനായി കാത്തിരുന്നതെന്ന പരാതിയുള്ളത്.ആദിവാസി വിഭാഗത്തിൽ ഉള്ളവരെ സ്വകാര്യ ആംബുലൻസുകളിൽ കൊണ്ട് പോയതിന്റെ കുടിശിക ഉള്ളതിനാൽ സ്വകാര്യ ആംബുലൻസുകളിൽ കൊണ്ടു പോകാൻ തയ്യാറാകാ ത്തതാണ് വിവാദമായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാടിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ആശുപത്രി സൂപ്രണ്ട്,ടിഡിഒ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിൽ ആംബുലൻസ് എത്തിയാണ് രോഗികളെ കോഴിക്കോടേക്ക് കൊ ണ്ട് പോയത്. പട്ടികജാതി പട്ടിക വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ മൂലം ആദിവാസി വിഭാഗത്തിൽ പ്പെട്ട പത്തോളം രോഗികളെയാണ് ദിനംപ്രതി കോഴിക്കോടേക്ക് റഫർ ചെയ്യു ന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം
കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ്







