തവിഞ്ഞാൽ വില്ലേജിൽ ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

തവിഞ്ഞാൽ വില്ലേജിൽ ഡിജിറ്റൽ സർവേ ജോലികൾ ആരംഭിച്ചു. തലപ്പുഴ ചുങ്കത്ത് വില്ലേജ് ഓഫീസിന് സമീപം പഞ്ചായത്ത്‌ ഷോപ്പിംഗ് കോംപ്ലക്സിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലൈജി തോമസ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ ടി ഡിജിറ്റൽ സർവേയുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ സബിത കെ,ജോസ് കൈനിക്കുന്നിൽ, ജില്ല സർവ്വേ ടെക്നിക്കൽ അസിസ്റ്റന്റ് രാധാമണി എം, മാനന്തവാടി സർവ്വേ സൂപ്രണ്ട് സജീവൻ എൻ, ചാർജ് ഓഫീസർമാരായ റിയാസ് ഖാൻ, പ്രീത് വർഗീസ് ,റിജിലേഷ് കെ എന്നിവർ സന്നിഹിതരായിരുന്നു. തവിഞ്ഞാൽ വില്ലേജിലെ എല്ലാ ഭൂ ഉടമകളും അവരുടെ സ്ഥലത്തിന്റെ അതിർത്തികൾ കാടുകൾ വെട്ടിത്തെളിച്ച് സർവ്വേയ്ക്ക് ഉള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും സർവയർമാർ ഭൂമി അളക്കാൻ വരുന്ന സമയത്ത് വസ്തുവിന്റെ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖകൾ കാണിച്ചുകൊടുത്ത സഹകരിക്കണമെന്ന് സർവ്വേ സൂപ്രണ്ട് അഭ്യർത്ഥിച്ചു. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 9 30 മുതൽ വൈകിട്ട് 5 മണി വരെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം

കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ്

പി.എസ്‍.സി അഭിമുഖം

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍പാർട്ട്‌ ടൈം ഹൈ സ്കൂൾ ടീച്ചര്‍ – ഉർദ്ദു (കാറ്റഗറി നമ്പര്‍ 384/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ മൂനിന്ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍

പാരാ ലീഗൽ വോളന്റിയർ നിയമനം

മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, അംഗനവാടി വർക്കർമാർ, എം.എസ്.ഡബ്ല്യൂ/ നിയമ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലുള്ള മാങ്കാണി ട്രാൻസ്‌ഫോർമറിൽനാളെ (നവംബര്‍ 27) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗത നിയന്ത്രണം

നൂൽപ്പുഴ പഞ്ചായത്തിലെ മണലാടി – പള്ളിവയൽ റോഡിലും കല്ലൂര്‍ – കല്ലുമുക്ക് റോഡിലും നവീകരണ പ്രവര്‍ത്തികൾ നടക്കുന്നതിനാൽ നാളെ (നവംബര്‍ 27) മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം നിരോധിച്ചതായി നൂൽപ്പുഴ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍

വാകേരി ശ്രേയസ് ലോക പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

വാകേരി യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘ അംഗങ്ങളായ പുരുഷന്മാരെ ആദരിച്ചു.ബാങ്ക് സാമ്പത്തിക സാക്ഷരത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.