ക്യുആര്‍ കോഡുള്ള പുതിയ പാൻ കാര്‍ഡ് എങ്ങനെ ലഭിക്കും..?

പുതിയ പാൻ കാർഡ് പ്രതീക്ഷിച്ച്‌ ഇരിക്കുകയാണോ..? ആദായ നികുതി വകുപ്പിന്‍റെ പെർമനൻ്റ് അക്കൗണ്ട് നമ്പർ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് ഉടന്‍ ലഭിക്കും. ഈ ക്യുആർ കോഡ് വഴി പാൻ കാർഡിലെ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി സ്ഥിരീകരിക്കാൻ കഴിയും.

പാൻ കാർഡിലെ ക്യുആർ കോഡിന്റെ പ്രാധാന്യം

ഒരു ക്യുആർ കോഡ് സ്കാൻ ചെയ്ത് പാൻ കാർഡിലെ വിവരങ്ങള്‍ പരിശോധിക്കുന്നത് വളരെ എളുപ്പമാണ്. ഈ ക്യുആർ കോഡ് വഴി പേര്, ജനനതീയതി, മാതാപിതാക്കളുടെ പേര്, ഫോട്ടോ, ഒപ്പ് എന്നീ വിവരങ്ങള്‍ എളുപ്പത്തില്‍ സ്ഥിരീകരിക്കാൻ കഴിയും. ഇത് നിങ്ങളുടെ പാൻ കാർഡിന്റെ ആധികാരികത തെളിയിക്കുന്നതിന് വളരെ സഹായകമാണ്.

ക്യുആർ കോഡ് ഇല്ലാത്ത പാൻ കാർഡ് ഉപയോഗിക്കാമോ..?

ക്യുആർ കോഡ് ഇല്ലാത്ത പഴയ പാൻ കാർഡ് ഇപ്പോഴും സാധുവാണ്. എന്നാല്‍ ക്യുആർ കോഡ് ഉള്ള പാൻ കാർഡ് ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാണ്.

ക്യുആർ കോഡ് ഉള്ള പാൻ കാർഡ് എങ്ങനെ ലഭിക്കും..?

ക്യുആർ കോഡ് ഉള്ള പാൻ കാർഡ് ലഭിക്കുന്നതിന് എൻഎസ്ഡിഎല്‍ (NSDL) അല്ലെങ്കില്‍ യുടിഐഐടിഎസ്‌എല്‍ (UTIITSL) വെബ്‌സൈറ്റുകള്‍ സന്ദർശിക്കാം. ഈ വെബ്‌സൈറ്റുകളില്‍ പാൻ നമ്പർ, ഫോണ്‍ നമ്പർ, ഇമെയില്‍ ഐഡി എന്നീ വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം.

അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

● പാൻ നമ്പർ, ഫോണ്‍ നമ്പർ, ഇ-മെയില്‍ ഐഡി എന്നീ വിവരങ്ങള്‍ ശരിയായി നല്‍കണം.

● ക്യുആർ കോഡ് ഉള്ള ഇപാൻ അല്ലെങ്കില്‍ ഫിസിക്കല്‍ പാൻ കാർഡ് എന്നിവയില്‍ ഒന്ന് തിരഞ്ഞെടുക്കാം.

● ക്യുആർ കോഡുള്ള ഇപാൻ ഡൗണ്‍ലോഡ് ചെയ്യാൻ 8.26 രൂപയും ഫിസിക്കല്‍ പാൻ കാർഡ് ലഭിക്കാൻ 50 രൂപയും നല്‍കേണ്ടി വരും.

● സമയം: കഴിഞ്ഞ മാസത്തിനുള്ളില്‍ പാൻ നല്‍കിയവർക്ക് ഇ-പാൻ സൗജന്യമായി ലഭിക്കും.

● അപേക്ഷയുടെ സ്ഥിതി അറിയുന്നതിന് മുകളിലെ വെബ്‌സൈറ്റുകളില്‍ ലോഗിൻ ചെയ്യാം.

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണം-ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയ കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ വരുത്തണം. നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ആഴ്‌ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി

പുരുഷന്മാർക്ക് ശ്രേയസിന്റെ സ്നേഹാദരം

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പുരുഷ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാശ്രയ സംഘങ്ങളിലെ പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സിനി ഷാജി അധ്യക്ഷത വഹിച്ചു.സോഫി ഷിജു,സന്തോഷ്‌,ബേബി,അബ്ദുറഹ്മാൻ,ലിസി

ഗതാഗത നിയന്ത്രണം

പുതുശ്ശേരിക്കടവ് ബാങ്കുന്ന് റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ താത്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അസിസ്റ്റന്റ്‌ എൻജിനിയർ അറിയിച്ചു. Facebook Twitter WhatsApp

ജില്ലാ സ്കൂൾ കലോത്സവം നാളെ(നവംബർ 22) സമാപിക്കും

മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പരിപാടി  ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരുവണ ടൗൺ പ്രദേശത്ത് നാളെ (നവംബർ 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാഴമ്പാടി പ്രദേശത്ത് നാളെ (നവംബർ

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബര്‍ 22) കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.