ദേശീയപാത ; സ്ഥലം ഏറ്റെടുപ്പിന്റെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും

കേരളത്തിലെ ദേശീയപാതാ പദ്ധതികളില്‍ നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലേക്കെന്ന് സൂചന. ജിഎസ്ടി ഒഴിവാക്കിയാല്‍ സ്ഥലം ഏറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം വേണ്ടെന്നുവെയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനവുമായി ഒത്തുതീര്‍പ്പിലെത്തിയതായും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയെ അറിയിച്ചു. കേരളത്തിലെ ദേശീയപാതാ പദ്ധതികളുടെ ഗതിവേഗം വര്‍ധിപ്പിക്കുന്നതാണ് തീരുമാനം. നിര്‍മാണ സാമഗ്രികള്‍ക്ക് സംസ്ഥാനം ജിഎസ്ടി ഒഴിവാക്കിയാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. വന്‍തുക നഷ്ടപരിഹാരം നൽകി കേരളത്തില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് ദേശീയപാതാ പദ്ധതികളെ ബാധിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാന്‍ അധികമായി വരുന്ന തുക കേരളം നൽകാമെന്നായിരുന്നു ധാരണ. പക്ഷേ ഇതുവരെ ആകെ കേരളം കൈമാറിയത് 5000 കോടി മാത്രം. എന്നാല്‍ പദ്ധതികള്‍ക്ക് ഭൂമി വിലയിനത്തില്‍ അതിന്റെ പതിന്മടങ്ങ് ചെലവുവന്നതോടെയാണ് ജിഎസ്ടി ഒഴിവാക്കണമെന്ന നിര്‍ദേശം ഗഡ്കരി മുന്നോട്ടുവച്ചത്. ഒരു കിലോമീറ്റര്‍ ദേശീയപാത പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ 95 കോടി വരുന്നുണ്ട്. ഒരു കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കാന്‍ മാത്രം 50 കോടിയാണ്. സിമന്റിന്റെയും സ്റ്റീലിന്റെയും 18 ശതമാനം ജിഎസ്ടിയില്‍ സംസ്ഥാന വിഹിതമായ ഒന്‍പത് ശതമാനം ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. മണലിന്റെയും മറ്റുമുള്ള റോയല്‍റ്റിയും കേരളം ഒഴിവാക്കണം. കേരളത്തിലെ ദേശീയപാതാ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും എത്ര ലക്ഷം കോടി രൂപ വേണമെങ്കിലും ചെലവഴിക്കാമെന്നും ഗഡ്കരി ലോക്സഭയില്‍ ആവര്‍ത്തിച്ചു. ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ബുദ്ധിമുട്ടാണ്. കേരളം നൽകിയ 5,000 കോടിക്കു പുറമേ പുതിയ പദ്ധതികള്‍ക്കു തുക കൊടുക്കാനാകില്ലെന്ന് സംസ്ഥാനം അറിയിച്ചു. ഈ സാഹചര്യത്തില്‍ റോയല്‍റ്റിയും ജിഎസ്ടിയും ഒഴിവാക്കിയുള്ള ഒത്തുതീര്‍പ്പിലെത്തി. ആ നിലയില്‍ തുടര്‍ന്നുള്ള പദ്ധതികളിലും സഹകരണമുണ്ടാകും. കൊച്ചി-തേനി ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ ഡിപിആര്‍ അംഗീകരിക്കുന്ന മുറയ്‌ക്ക് പദ്ധതി ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.