സംസ്ഥാന സര്ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില് മൂവി ക്യാമറ പ്രൊഡക്ഷന് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ഓരോ സെന്ററിലും 25 സീറ്റുകളാണുള്ളത്. സര്ക്കാര് അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്
. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്ക്ക് . പ്രായപരിധിയില്ല. ലൈറ്റിംഗ്, ലെന്സ്, ചിത്രീകരണം മുതലായവയില് ഊന്നല് നല്കിയാണ് സമഗ്ര പഠന പദ്ധതി. ഡിസംബര് 24 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്:0484-2422275, 9447607073

യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്







