മാനന്തവാടി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 70 അങ്കണവാടികളില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 1.30 വരെ ക്വട്ടേഷനുകള്‍ മാനന്തവാടി മൈസൂര്‍ റോഡിലുള്ള ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും.
ഫോണ്‍ 04935 240324
മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് കീഴിലുള്ള 70 അങ്കണവാടികളില്‍ പാത്രം വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 24 ഉച്ചയ്ക്ക് 1.30 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും.
കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള 130 അങ്കണവാടികളിലേക്ക് കണ്ടിന്‍ജന്‍സി ഐറ്റംസ് വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 12 ഉച്ചയ്ക്ക് 2.30 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ 04936 207014.
സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡിസംബര്‍ അവസാന വാരം മാനന്തവാടിയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവം സര്‍ഗ്ഗോത്സവത്തിലേക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്റ്റേജ്, പന്തല്‍, പോര്‍ട്ടബിള്‍ ടോയ്‌ലെറ്റ് ഒരുക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഓരോന്നിനുമായി പ്രത്യേകം ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷനുകള്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ലഭിക്കണം. 04935 240210.