2000 രൂപ തിരിച്ചടവ് മുടക്കിയതിനാല്‍ ലോണ്‍ ആപ്പുകാർ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; ആന്ധ്രയില്‍ യുവാവ് ജീവനൊടുക്കി

വീണ്ടും ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുടെ ക്രൂരത. വെറും 2000 രൂപ തിരിച്ചടക്കാത്തതിനാല്‍ ലോണ്‍ ആപ്പുകള്‍ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആന്ധ്രപ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തു. ലോണ്‍ ആപ്പ് ഏജൻ്റുമാർ ഭാര്യയുടെ ഫോട്ടോകള്‍ മോർഫ് ചെയ്‌ത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുത്തതില്‍ മനംനൊന്താണ് 25 കാരനായ നരേന്ദ്ര ജീവനൊടുക്കിയത്.

ഒക്‌ടോബർ 28 നായിരുന്നു യുവാവിന്‍റെ വിവാഹം. മറ്റൊരു ജാതിയില്‍പെട്ട യുവതിയുമായുള്ള പ്രണയവിവാഹമായിരുന്നു.മത്സ്യത്തൊഴിലാളിയായിരുന്ന നരേന്ദ്രൻ വിശാഖപട്ടണത്താണ് താമസിച്ചിരുന്നത്. മോശം കാലാവസ്ഥ മൂലം കടലില്‍ പോകാൻ കഴിയാതിരുന്നത് ഇദ്ദേഹത്തിന് സാമ്ബത്തിക പ്രതിസന്ധി ഉണ്ടാക്കി വച്ചിരുന്നു. ചെലവുകള്‍ക്കായി നരേന്ദ്ര ഒരു ആപ്പില്‍ നിന്ന് 2000 രൂപ കടം ലോണെടുത്തിരുന്നു.

എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍, ലോണ്‍ ആപ്പ് ഏജൻ്റുമാർ ലോണ്‍ തിരിച്ചടയ്ക്കാത്തതില്‍ യുവാവിനെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങുകയായിരുന്നു. കൂടാതെ, ഇയാളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏജൻ്റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്തു. ചിത്രങ്ങള്‍ കിട്ടിയതോടെ സുഹൃത്തുക്കളും ബന്ധുക്കളും സംഭവത്തെ പറ്റി അന്വേഷിച്ചിരുന്നു. ഇതില്‍ ഹൃദയം തകർന്നാണ് വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ നരേന്ദ്ര ജീവിതം അവസാനിപ്പിച്ചത്.

ആന്ധ്രാപ്രദേശില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. നന്ദ്യാല്‍ ജില്ലയില്‍, ലോണ്‍ ആപ്പ് ഏജൻ്റുമാരുടെ പീഡനം നേരിട്ട ഒരു യുവതി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി വി അനിത കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയില്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി അന്ന് ഉറപ്പ് നല്‍കിയിരുന്നു.

പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ

തിരുനെല്ലി: പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ. പള്ളിക്കുന്ന്, കുരിശിങ്ങൽ വീട്ടിൽ യദു സൈമൺ(27) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. ബാവലിയിൽ വെച്ചാണ് സംഭവം. അമിത

പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്

പുൽപ്പള്ളി: പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്. വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി

വിജ്ഞാന കേരളം തൊഴില്‍ മേള 9 ന്

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിക്കുന്നു. നഗരസഭയില്‍ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലെ കീഞ്ഞുകടവ്, മാതോത്ത് പൊയില്‍, ആനപ്പാറ വയല്‍, കൊളത്താറ, പാലുകുന്ന്, മാങ്കണി, ക്ലബ് സെന്റര്‍, വെള്ളരിവയല്‍, എടത്തംകുന്ന് ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ

മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ

ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. ഇരുളം ഫോറസ്റ്റ്

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. പെരിക്കല്ലൂർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.