ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സ്വയം പരസ്യ ബോർഡുകൾ ആയി തെരുവിലൂടെ അലയുന്ന മനുഷ്യർ; ബംഗളൂരുവിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയെ അസ്വസ്ഥമാക്കുന്നു

കോവിഡിന് ശേഷം സാമ്ബത്തിക മാന്ദ്യത്തിന്‍റെ പിടിയിലാണ് ലോകം. ഇതിനിടെ നടക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ട്രംപിന്‍റെ പുതിയ നികുതി ഭീഷണികളും ലോക വിപണിയെ പ്രതികൂലമായി ബാധിക്കുന്നതും. മൂന്നാം ലോക രാജ്യങ്ങളില്‍ പലതും രൂക്ഷമായ പണപ്പെരുപ്പത്താല്‍ കലാപത്തിന്‍റെ വക്കിലോ കലാപങ്ങളിലൂടെയോ കടന്ന് പോവുകയാണെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. ഇന്ത്യയും രൂക്ഷമായ പണപ്പെരുപ്പം നേരിടുന്നു. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ സമ്ബന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുകയാണെന്നും സാമ്ബത്തികമായ അന്തരം രൂക്ഷമാവുകയാണെന്നുമുള്ള പഠനങ്ങള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പും ഒപ്പമുള്ള ചിത്രവും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടിയത്.

ഇന്ത്യയുടെ ഐടി നഗരമായ ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യമായിരുന്നു അത്. തങ്ങളുടെ പുറത്ത്, എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച ബില്‍ബോർഡുകള്‍ തൂക്കി ആളുകള്‍ തിരക്കേറിയ ബെംഗളൂരു നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു, റോഷന്‍ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ചത്. റോഡ് സൈഡുകളിലും കെട്ടിടങ്ങളുടെ മുകളിലും കണ്ടിരുന്ന ബില്‍ബോര്‍ഡുകളുടെ ചെറിയ പതിപ്പുകളുമായി മനുഷ്യർ നടന്നു നീങ്ങുന്ന ചിത്രം സമൂഹ മാധ്യമ ഉപഭോക്താക്കളെ ഏറെ അസ്വസ്ഥമാക്കിയെന്ന് അവരെഴുതിയ കുറിപ്പുകളില്‍ നിന്ന് വ്യക്തം.
വീഡിയോ👇
https://x.com/roshanonline/status/1865043918565380432?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1865043918565380432%7Ctwgr%5Eab2576738f39015e21b10e965f9c49a12b1d4829%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D118557
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സ്വിഷാണ് മനുഷ്യരെ ഉപയോഗിച്ച്‌ ഇത്തരമൊരു പരസ്യം ചെയ്തതിന് പിന്നില്‍. പരമ്ബരാഗത പരസ്യ മാര്‍ഗ്ഗങ്ങളില്‍ നിന്നും മാറിയുള്ള പരസ്യം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചെന്നും സ്വിഷ് അവകാശപ്പെടുന്നു. മനുഷ്യർ ചുമന്ന് നടന്ന ആ പരസ്യ ബോര്‍ഡുകളില്‍ സ്വിഷിന്‍റെ ഭക്ഷണ വിതരണ പരസ്യമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ പരസ്യം ചുമക്കുന്ന മനുഷ്യര്‍ പലയിടത്തുമുണ്ടെന്നും ഇത് അത്ര സുഖകരമായ കാഴ്ചയല്ലെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി. ഇത്തരമൊരു പരസ്യ രീതി അപമാനകരമാണെന്നും മനുഷ്യത്വ രഹിതമാണെന്നും നിരവധി കാഴ്ചക്കാരെഴുതി. ഇക്കാലത്ത് ജീവിക്കാനായി മനുഷ്യര്‍ക്ക് എന്തൊക്കെ വേഷങ്ങളാണ് കെട്ടേണ്ടിവരുന്നത് എന്നായിരുന്നു ചിലര്‍ പരിതപിച്ചത്.

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം

കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ്

പി.എസ്‍.സി അഭിമുഖം

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍പാർട്ട്‌ ടൈം ഹൈ സ്കൂൾ ടീച്ചര്‍ – ഉർദ്ദു (കാറ്റഗറി നമ്പര്‍ 384/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ മൂനിന്ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍

പാരാ ലീഗൽ വോളന്റിയർ നിയമനം

മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, അംഗനവാടി വർക്കർമാർ, എം.എസ്.ഡബ്ല്യൂ/ നിയമ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലുള്ള മാങ്കാണി ട്രാൻസ്‌ഫോർമറിൽനാളെ (നവംബര്‍ 27) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗത നിയന്ത്രണം

നൂൽപ്പുഴ പഞ്ചായത്തിലെ മണലാടി – പള്ളിവയൽ റോഡിലും കല്ലൂര്‍ – കല്ലുമുക്ക് റോഡിലും നവീകരണ പ്രവര്‍ത്തികൾ നടക്കുന്നതിനാൽ നാളെ (നവംബര്‍ 27) മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം നിരോധിച്ചതായി നൂൽപ്പുഴ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍

വാകേരി ശ്രേയസ് ലോക പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

വാകേരി യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘ അംഗങ്ങളായ പുരുഷന്മാരെ ആദരിച്ചു.ബാങ്ക് സാമ്പത്തിക സാക്ഷരത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.