സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പത്താം തരം തുല്യത കോഴ്സില്‍ ക്ലാസെടുക്കാനുള്ള അധ്യാപകരെ തെരഞ്ഞെടുക്കാനുള്ള അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍ സയന്‍സ്, ബയോളജി, കെമിസ്ട്രി, ഫിസികസ്, ഐ.ടി എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപക പാനല്‍ തയ്യാറാക്കുന്നത്. അതാത് വിഷയങ്ങളില്‍ ബിഎഡ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഐ.ടി ക്ക് പി.ജി.ഡി.സിഎ, കംപ്യൂട്ടര്‍ ടി.ടി.സി കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. കല്‍പ്പറ്റ, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന പത്താം തരം തുല്യത പഠന കേന്ദ്രങ്ങളിലേക്ക് അധ്യാപക ബാങ്കില്‍ നിന്നും അധ്യാപകരെ പരിഗണിക്കും. മണിക്കൂറിന് 225 രൂപയാണ് പ്രതിഫലം. പൊതു അവധി ദിവസങ്ങളില്‍ മാത്രമാണ് ക്ലാസ്. സര്‍വ്വീസിലുള്ളവരെയും പെന്ഷനേഴ്സിനെയും ഉള്‍പ്പെടെ പരിഗണിക്കും. ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, എന്നീ രേഖകള്‍ സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ സാക്ഷരതാ മിഷന് ഓഫീസില്‍ 2024 ഡിസംബര്‍ 16ന് തിങ്കള്‍ രാവിലെ 10 നും 5 നും ഇടയില്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9961477376.

റെയിൽവേയുടെ ‘ബിഗ് ത്രീ’ വരുന്നു! വന്ദേ ഭാരത് സ്ലീപ്പർ മുതൽ ബുള്ളറ്റ് ട്രെയിൻ വരെ, വമ്പൻ പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്
പുതുവർഷത്തിൽ വമ്പൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. ബുള്ളറ്റ് ട്രെയിൻ മുതൽ പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിൻ വരെ നീണ്ടുനിൽക്കുന്ന പദ്ധതികൾ അണിയറയിൽ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനിടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും ട്രാക്കിലെത്തുകയാണ്. ചുരുക്കിപ്പറഞ്ഞാൽ







