സ്ഥിരം ജീവനാംശം ഭര്‍ത്താവിനെ പീഡിപ്പിക്കാനുള്ള കാരണമാവരുതെന്ന് സുപ്രിംകോടതി. ഇത്തരത്തില്‍ ജീവനാംശം നല്കുമ്പോള് എട്ട് കാര്യങ്ങള്‍ കുടുംബകോടതികള്‍ പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും സാമൂഹിക-സാമ്പത്തിക നില, ഭാര്യക്കും മക്കള്‍ക്കും ഭാവിയില്‍ വന്നേക്കാവുന്ന ആവശ്യങ്ങള്‍, ഇരുവരുടെയും യോഗ്യതകളും ജോലിയും, വരുമാനവും സ്വത്തും, ഭര്‍തൃവീട്ടില്‍ ഭാര്യക്കുണ്ടായിരുന്ന സൗകര്യങ്ങള്‍, കുടുംബം നോക്കാന്‍ ഭാര്യ ജോലി ഒഴിവാക്കിയിരുന്നോ, ജോലിയില്ലാത്ത ഭാര്യക്ക് നിയമസഹായം സ്വീകരിക്കാന്‍ വേണ്ടി വരുന്ന ചെലവ്, ജീവനാംശത്തിന് പുറമെയുള്ള ഭര്‍ത്താവിന്റെ ഉത്തരവാദിത്തങ്ങള്‍ എന്നിവ പരിശോധിക്കണമെന്നാണ് നിര്‍ദേശം. ഇവ യാന്ത്രികമായി പരിശോധിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ