തിരുവനന്തപുരം :
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തില്‍ സർക്കാർ ഇളവ് വരുത്തി. പിൻവലിക്കാവുന്ന തുകയുടെ പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ധനകാര്യ വകുപ്പ് ഉയർത്തി. ധനകാര്യ അഡിഷണല്‍ സെക്രട്ടറി ഇതു സംബന്ധിച്ച് ട്രഷറി ഓഫീസർമാർക്ക് നിർദ്ദേശം നല്‍കി. ബില്ലുകള്‍ മാറ്റിയെടുക്കുന്ന പരിധി ഉയർത്താൻ മന്ത്രി കെ.എൻ ബാലഗോപാല്‍ നേരത്ത നിർദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിധി ഉയർത്തിയത്.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







