പ്രവാസികള്‍ക്ക് സന്തോഷ വാർത്തയുമായി വിമാന കമ്പനികള്‍. ശൈത്യകാല അവധിയും ക്രിസ്മസും മുന്നില്‍ക്കണ്ട് കേരളത്തിലേക്കുള്ള ഉയർന്ന വിമാന യാത്രാനിരക്ക് കുറച്ചു. തിരക്ക് കുറഞ്ഞ സമയങ്ങളിലെ നിരക്കിനേക്കാള്‍ മൂന്നും നാലും ഇരട്ടിയായി വർധിപ്പിച്ച നിരക്കാണ് വിമാന കമ്പനികള്‍ കുറച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1300 ദിർഹമിന് മുകളിലായിരുന്നു കുറഞ്ഞ നിരക്ക്. എന്നാല്‍, തിരുവനന്തപുരത്തേക്ക് ഇപ്പോള്‍ 760 ദിർഹം മുതല്‍ ടിക്കറ്റ് ലഭിക്കും. കൊച്ചിയിലേക്ക് 830 ദിർഹം മുതലും കണ്ണൂരിലേക്ക് 850 ദിർഹമിനും കോഴിക്കോട് റൂട്ടില്‍ 890 ദിർഹം മുതലും ടിക്കറ്റ് ലഭ്യമാണ്. കോഴിക്കോട്ടേക്ക് നേരത്തെ തന്നെ ടിക്കറ്റ് നിരക്ക് വിമാന കമ്പനികള്‍ കുറച്ചിരുന്നു. യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്ക് താരതമ്യേന കുറവാണെങ്കിലും ക്രിസ്മസിനുശേഷം ജനുവരി ആദ്യത്തില്‍ കേരളത്തില്‍നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് താരതമ്യേന കൂടിയ നിലയിലാണ്. തിരുവനന്തപുരത്തുനിന്ന് 1400 മുതല്‍ 2700 ദിർഹമും കൊച്ചിയില്‍നിന്ന് 1450 മുതല്‍ 3355 ദിർഹമും കോഴിക്കോടുനിന്ന് 860 മുതല്‍ 2055 ദിർഹമും കണ്ണൂരില്‍ നിന്ന് 1100 മുതല്‍ 1650 ദിർഹം വരെയാണ് നിലവില്‍ വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഈ നിരക്കും കുറയുമെന്ന പ്രതീക്ഷയിലാണ് പലരും.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ