പട്ടികവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാന്‍ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സഹകരണത്തോടെ ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് ഗുണമേന്മ മെച്ചപ്പെടുത്താന്‍ നൂതന കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ജില്ലാതല യോഗം ചേര്‍ന്നു. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയല്‍, ഹാജരില്ലായ്മ, മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതിക്കല്‍, പഠനപരിപോഷണ പദ്ധതികളാണ് കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തുന്നത്. കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയം എന്റെ കൂടെ ഇടമാണെന്ന് തോന്നിപ്പിക്കും വിധമാകണമെന്ന് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു ടി.സിദ്ദിഖ് എം.എല്‍.എ. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ കൂട്ടായ്മയോടെ ഉന്നതികള്‍ സന്ദര്‍ശിച്ച് ഉത്തരവാദിത്വത്തോടെ കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസൃതമായ പഠന കോഴ്‌സുകള്‍ ഉറപ്പാക്കാന്‍ കഴിയണം. വിദ്യാര്‍ഥിയും സ്‌കൂളുകളിലെത്തിയില്ലെങ്കില്‍ ബന്ധപ്പെട്ട വാര്‍ഡ് അംഗങ്ങള്‍, പ്രമോട്ടര്‍മാര്‍, അധ്യാപകര്‍ കൃത്യമായ നിരീക്ഷണം നടത്തി ആവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസം ശക്തമാക്കണം. ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് കുട്ടി പഠിക്കുന്ന സ്‌കൂളിലേക്ക് വിദ്യാവാഹിനി സൗകര്യം ഉറപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.ടി.എ, മദര്‍ പി.ടി.എ, എസ്.എം.സി കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. അടുത്ത അധ്യയന വര്‍ഷത്തില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നൂറ് ശതമാനം ഉറപ്പാക്കല്‍, ഗ്രേഡ് വര്‍ദ്ധിപ്പിക്കല്‍, വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ മേഖലയില്‍ ഇടപെടല്‍ നടത്തും. കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല-ദീര്‍ഘകാലടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. വിദ്യാര്‍ഥികളുടെ ഹാജര്‍ നില കുറയുന്നത് സംബന്ധിച്ച് കൃത്യമായി പഠനം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കലാ-സാംസ്‌കാരിക-കായിക മേഖലയില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കി കുട്ടികള്‍ക്ക് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ഓരോ കുട്ടികളും എത്തിപ്പെടുന്ന സാഹചര്യം വിവിധങ്ങളാണെന്നും കുട്ടികളുടെ സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക നിലകള്‍ മനസ്സിലാക്കി അധ്യാപകര്‍ ശ്രദ്ധ നല്‍കണം. സ്‌കൂളുകളിലെ കൊഴിഞ്ഞ് പോക്ക് തടയാന്‍ വിവിധ വകുപ്പുകള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ കൂട്ടായി പരിശ്രമിക്കണം. കല്‍പ്പറ്റ ഹരിതഗിരി ഹോട്ടലില്‍ നടന്ന ജില്ലാതല യോഗത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സോഷല്‍ സര്‍വീസ് ഡിവിഷന്‍ അംഗം മിനി സുകുമാരന്‍ ഓണ്‍ലൈനായി അധ്യക്ഷയായി. ഐ.സി ബാലകൃഷ്ണ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് സോഷല്‍ സര്‍വീസ് ഡിവിഷന്‍ ബിന്ദു പി വര്‍ഗീസ്, പൊതു വിദ്യാബ്യാസ വകുപ്പ് എ.ഡി.പി.എ സി.എ സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരചന്ദ്രന്‍, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.