എടവക ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ റോഡുകളിലും പൊതു സ്ഥലങ്ങളിലും യാത്രക്കാര്‍ക്ക് തടസമാകുന്ന രീതിയില്‍ വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, മറ്റ് നിര്‍മ്മിതികള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം ഗ്രാമപഞ്ചായത്ത് സ്വമേധയാ നീക്കം ചെയ്ത് ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും ചെലവ് കണക്കാക്കി പിഴ ഈടാക്കാനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







