തെക്കുംതറ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ എൻഎസ്എസ് ക്യാമ്പിൻ്റെ സ്വാഗതസംഘ രൂപീകരണയോഗം തെക്കുംതറ അമ്മ സഹായം യുപി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ എം പുഷ്പയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വേങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ വി.എം നിർവഹിച്ചു . ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് വിവേകാനന്ദൻ എം, എൻ എസ് എസ് ജില്ലാ കൺവീനർ ശ്യാൽ കെ. എസ്, ക്ലസ്റ്റർ കൺവീനർ വിശ്വേഷ് വി.ജി, പ്രോഗ്രാം ഓഫീസർ സ്മിത എ, ഹെഡ്മാസ്റ്റർ സത്യജിത്ത് .പിടിഎ പ്രസിഡണ്ട് ബബിത വി.പി ,വൈസ് പ്രസിഡണ്ട് ഷിജി എൻ പി, ഒ ശ്രീധരൻ മാസ്റ്റർ .ജഷീന എം പി ,ലതീഷ് എം കെ എന്നിവർ പങ്കെടുത്തു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ