ക്രിസ്തുമസ് – പുതുവത്സരാഘോഷം വൈദ്യുതി സുരക്ഷ ഉറപ്പാക്കി അപകടം തടയാം

ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി അപകട സാധ്യത തടയണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുതീകരണം ആവശ്യമുണ്ടെങ്കില്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ മുഖേന ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും അനുമതി നേടണം. അലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണം. വഴിയോരങ്ങളിലും ഓണ്‍ലൈന്‍ വില്‍പനക്കാരിലും നിന്നും വിലക്കുറവില്‍ ലഭിക്കുന്ന സാമഗ്രികള്‍ അപകടത്തിന് കാരണമാകും. ദീപാലങ്കാരത്തിനായി മെയിന്‍ സ്വിച്ചില്‍ നിന്നും നേരിട്ട് വൈദ്യുതി എടുക്കരുത്. താത്ക്കാലിക ആവശ്യത്തിനായി എടുക്കുന്ന കണക്ഷനില്‍ ആര്‍.സി.സി.ബി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വൈദ്യുതലങ്കാര സര്‍ക്യൂട്ടിലും പ്രവര്‍ത്തനക്ഷമമായതും 30 എം.എ സെന്‍സിറ്റിവിറ്റിയുള്ള ആര്‍.സി.സി.ബി ഉറപ്പാക്കണം. കൂടുതല്‍ സര്‍ക്യൂട്ടുകളുണ്ടെങ്കില്‍ ഓരോന്നിനും ഓരോ ആര്‍.സി.സി.ബി നല്‍കണം. ഐ.എസ്.ഐ മുദ്രയുള്ള വയറുകള്‍ / ഉപകരണങ്ങള്‍ ഉപയോഗിക്കണം. വയറുകളില്‍ പൊട്ടലും, കേടുപാടുകളുമില്ലെന്ന് ഉറപ്പാക്കണം. ഔട്ട്‌ഡോര്‍ ദീപാലങ്കരത്തിനെന്ന് അടയാളപ്പെടുത്തിയ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കണം. സോക്കറ്റുകളില്‍ നിന്ന് വൈദ്യുതിക്ക് അനുയോജ്യമായ പ്ലഗ് ടോപ്പുകള്‍ ഉപയോഗിക്കണം. സിംഗിള്‍ ഫേസ് സപ്ലൈ എടുക്കുന്നതിന് ത്രീ കോര്‍ ഡബിള്‍ ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിക്കുകയും മൂന്നാമത്തെ വയര്‍ എര്‍ത്ത് കണ്ടക്ടറായി ഉപയോഗിക്കണം. കൈയ്യെത്തും ഉയരത്തില്‍ ഉപകരണങ്ങള്‍, വയറുകകളില്ലെന്ന് ഉറപ്പാക്കണം. ജനല്‍, വാതില്‍, മറ്റ് ലോഹ ഭാഗങ്ങളില്‍ തട്ടുകയോ, കുരുങ്ങുകയോ ചെയ്യും വിധത്തില്‍ വൈദ്യുതലങ്കാരം ചെയ്യരുത്. ഫേസില്‍ അനുയോജ്യമായ ഫ്യൂസ് /എം.സി.ബിയുണ്ടന്നുറപ്പാക്കണം. ഫ്യൂസ് പോവുകയോ എം.സി.ബി/ആര്‍.സി.സി.ബി ട്രിപ്പാവുകയോ ചെയ്താല്‍ പരിഹരിച്ച ശേഷം വീണ്ടും ചാര്‍ജ് ചെയ്യുക. എര്‍ത്തിങ് സംവിധാനത്തിന്റെ പരിരക്ഷ ഉറപ്പാക്കണം. മറ്റുള്ളവരുടെ സ്ഥലങ്ങളിലോ, പൊതു ഇടങ്ങളിലോ അനുവാദമില്ലാതെ ദീപാലങ്കാരം നടത്തരുത്. ഒരാള്‍ മാത്രമുള്ള സമയങ്ങളില്‍ വൈദ്യുതി ഉപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ ചെയ്യരുത്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് കരുതലോടെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.