സംസ്ഥാന ഹോര്‍ട്ടികോര്‍പ്പിന്റെ സഹായത്തോടെ വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും കര്‍ഷകര്‍ക്ക് തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 26 മുതല്‍ 28 വരെയും ഡിസംബര്‍ 30, 31, ജനുവരി 1 തീയ്യതികളിലാണ് പരിശീലനം. താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ പദ്ധതി ഉപകരണങ്ങള്‍ വിതരണം ചെയ്യും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 23 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9400707109, 8848685457, 04936 288198

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്