ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എന്ത് കൊണ്ട് ഹൃദയാഘാതം ഉണ്ടാകുന്നു..?

യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതംമൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായാണ് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഹൃദ്രോഗം എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. നമ്മുടെ ജീവിതശൈലികളും പ്രമേഹം, അമിതവണ്ണം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ വ്യാപനവും ഹൃദ്രോഗത്തിന് കാരണമാകുന്നു. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് പകരം പ്രതിരോധ നടപടികള്‍ സ്വീകരിച്ച്‌ നമ്മുടെ ഹൃദയാരോഗ്യത്തെ പരിപാലിക്കുക. ചെറുപ്പം മുതലേ ഹൃദയാരോഗ്യത്തിന് മുൻതൂക്കം നല്‍കാം. അതുവഴി നമുക്ക് സങ്കീർണതകള്‍ ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയും. അടുത്തിടെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവം നാം അറിഞ്ഞതാണ്. വ്യായാമം പൊതുവെ ഹൃദയത്തിന് നല്ലതായി കണക്കാക്കുമ്പോള്‍ പെട്ടെന്നുള്ളതും തീവ്രവുമായ വ്യായാമം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നെഞ്ചുവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ ട്രെഡ്‌മില്‍ ഉപയോഗിച്ച്‌ വ്യായാമം ചെയ്യുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു.

ജങ്ക് ഫുഡ് ഒഴിവാക്കൂ.

ചിലർ പുതിയതായി ജിമ്മില്‍ പോകുന്നവർ തുടക്കത്തില്‍ അമിതമായി വ്യായാമം ചെയ്യാറുണ്ട്. അത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. മറ്റൊന്ന് അനാരോഗ്യകരമായ ജീവിതശെെലി വിവിധ രോഗങ്ങള്‍ക്ക് കാരണമാകും. ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. ബോഡി ബില്‍ഡിങ്ങിനായി പലരും പ്രോട്ടീൻ പൗഡറും മറ്റ് പൗഡറുകളും കഴിക്കാറുണ്ട്. അതിന്റെ ദോഷവശങ്ങള്‍ പലർക്കും അറിയില്ല. കാരണം, സ്റ്റിറോയിഡുകള്‍ അമിതമായി ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വ്യായാമം ഒരിക്കലും മരണത്തിന് കാരണമാകുന്നില്ല. വ്യായാമം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതായാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പുകവലി, മദ്യപാനം, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അമിതമായി വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് ഉറക്കം പ്രധാനമാണ്. ഏഴ് മണിക്കൂറെങ്കിലും ഉറക്കം പ്രധാനമാണ്. ദിവസവും 20 മുതൽ 30 മിനുട്ട് നേരം നിർബന്ധമായും വ്യായാമം ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

കമ്മ്യൂണിറ്റി നഴ്സ് നിയമനം.

മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ ജെപിഎച്ച്എൻ/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. കൂടാതെ

അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *