തിരുവനന്തപുരം:
പാഠപുസ്തകങ്ങളുടെ വില 20 ശതമാനം കുറച്ചു. എൻസിഇആർടിയുടെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിലയാണ് കുറച്ചിരിക്കുന്നത്. വിലക്കുറവ് അടുത്ത അധ്യായന വർഷം മുതല്‍ നിലവില്‍ വരും. എന്നാല്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് ഒരു കോപ്പിക്ക് 65 രൂപ എന്ന നിരക്ക് തന്നെ തുടരും. പുതുക്കിയ നിരക്കില്‍ ഫ്ലിപ്കാർട്ടും ആമസോണുമായി എൻസിഇആർടി ധാരണാപത്രം ഒപ്പുവെച്ചു. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ഗ്രാമങ്ങളില്‍ പോലും കുറഞ്ഞ നിരക്കില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചു. ഓരോ വർഷവും 300 ടൈറ്റിലുകളിലായി ഏകദേശം 4 മുതൽ 5 കോടി പാഠപുസ്തകങ്ങളാണ് എൻസിഇആർടി അച്ചടിക്കുന്നത്. അടുത്ത അധ്യയന വർഷത്തോടെ ഏകദേശം 15 കോടി പുസ്തകങ്ങള്‍ അച്ചടിക്കാനാണ് എൻസിഇആർടി പദ്ധതിയിട്ടിരിക്കുന്നത്.

നിയമനം
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.