തിരുവനന്തപുരം :
ഓള് പാസ് അപകടകരമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്. പരീക്ഷകളില്‍ മിനിമം മാര്‍ക്ക് സംവിധാനം നടപ്പിലാക്കണം. മിനിമം മാര്‍ക്ക് നിശ്ചയിക്കുന്നത് ശരിയല്ലെന്നാണ് ചര്‍ച്ച. എന്നാല്‍ മിനിമം മാര്‍ക്ക് നേടിയാലേ ജയിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ കഴിയുന്നില്ല. മിനിമം മാര്‍ക്ക് നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ സമീപനം ശരിയാണെന്നും പി.ജയരാജന് പറഞ്ഞു. നേരത്തെ ഹൈസ്ക്കൂളില്‍ ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെ ചോദ്യപേപ്പര്‍ കടുപ്പിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എഴുത്ത് പരീക്ഷയില്‍ 30 ശതമാനം മിനിമം മാര്‍ക്ക് ഈവര്‍ഷം എട്ടാംക്ലാസില്‍ നടപ്പാക്കാനാണ് നീക്കം. അടുത്തവര്‍ഷം ഒന്‍പതിലും തുടര്‍ന്ന് പത്തിലും ഇത് നിര്‍ബന്ധമാക്കും. നിരന്തര മൂല്യനിര്‍ണയത്തില്‍ 20 മാര്‍ക്ക് കിട്ടിയാലും എഴുത്ത് പരീക്ഷയില്‍ 30 ശതമാനം നേടിയാലേ ജയിക്കാനാവൂ.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ