സംയുക്ത പരിശോധനയ്ക്ക് തുടക്കമിട്ട് മോട്ടോർ വാഹനവകുപ്പ്.

തിരുവനന്തപുരം:
സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധനയ്ക്ക് തുടക്കമായി. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച്‌ വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും. സുരക്ഷിതമായ ഡ്രൈവിങിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗപരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്നലിലും വാഹനം നിര്‍ത്തുക, ലൈന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിങ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്നലുകളും അറിവുകളും മനസില്‍ ഉണ്ടായിരിക്കണം. ട്രാഫിക് സിഗ്നലുകളും അടയാളങ്ങളും അനുസരിച്ച്‌ വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം. സീറ്റ് ബെല്‍റ്റുകള്‍ അപകടത്തില്‍ പരുക്കേല്‍ക്കുന്നത് കുറക്കുന്നു. ഒപ്പം തന്നെ അപകട സമയങ്ങളില്‍ മരണ സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം പിഴയും ഇടാക്കും. ഡ്രൈവിങിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. ഓരോ 10 മൈല്‍ വേഗതക്കും ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കുക. ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ ഒഴിവാക്കാം. വാഹനം ഓടിക്കുമ്പോള്‍ അമിവേഗവും അപകടകരമായി മറ്റു വഹനങ്ങളെ മറികടക്കുക എന്നിവ ഒഴിവാക്കുക, മറ്റ് ഡ്രൈവര്‍മാരോട് അനാവശ്യമായി തന്‍പ്രമാണിത്തം കാണിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിയുന്നതിനൊപ്പം സുരക്ഷയും ഉറപ്പാക്കാം.

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

സ്കൂൾ ക്ലാസ്മുറികൾക്ക് ചരിത്രപരമായ മാറ്റം, നോ ബാക്ക് ബെഞ്ചേഴ്സ്, സ്‌കൂൾ ബാഗിന്റെ ഭാരവും കുറയും, കരടിന് അംഗീകാരമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി

കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവ ഇറങ്ങി.

കമ്പളക്കാട്:കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി. പുലർച്ചെ ഓട്ടോ ഡ്രൈവറാണ് കടുവയെ കണ്ടത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 45 വാർഡ് പരിധിയിലാണ് കടുവയെ കണ്ടത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. Facebook

ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈന്‍ ഏതാണ്? ലിസ്റ്റില്‍ ഇടംപിടിച്ച് ഇന്‍ഡിഗോ‍!

എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2025. ഇന്ത്യയില്‍ ഇന്‍ഡിഗോ എയര്‍ലൈനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈനുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കൃത്യസമയത്ത് ടേക്ക്ഓഫ്

ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചു! ടിക്കറ്റ് ബുക്കിം​ഗിന് ഓഫറുമായി റെയിൽവേ, ചെയ്യേണ്ടത് ഇത്ര മാത്രം

ദില്ലി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന യാത്രാ മാര്‍ഗമാണ് ട്രെയിനുകൾ. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിക്കുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്ക് വ്യത്യസ്ത തരം ആപ്പുകളായിരുന്നു യാത്രക്കാര്‍ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇവയെല്ലാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.