ബ്ലേഡുകാര്‍ക്കും ഡിജിറ്റല്‍ വായ്പക്കാര്‍ക്കും ഇനി പിടിവീഴും

തിരുവനന്തപുരം:
ധനകാര്യ സ്ഥാപനങ്ങളെ വളരെയധികം പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് അനധികൃതമായി വായ്പകള്‍‌ നല്‍കുന്നവരുടെ കടന്നു കയറ്റം. ഇതിന് പരിഹാരമെന്ന നിലയില്‍ അനധികൃത വായ്പാ പ്രവർത്തനങ്ങള്‍ നിരോധിക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തയാറാക്കിയ ബില്ലിൻ്റെ കരട് ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചതായി സിഎന്‍ബിസി ആവാസ് റിപ്പോർട്ട് ചെയ്യുന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എൻബിഎഫ്‌സി) മൈക്രോഫിനാൻസ് കമ്പനികള്‍ക്കും ആശ്വാസം പകരുന്നതായിരിക്കും പുതിയ നിയമം.

ലക്ഷ്യങ്ങള്‍

ഡിജിറ്റല്‍, ഓണ്‍ലൈന്‍ മേഖലയില്‍ അനധികൃത വായ്പാ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ നിയമം അനിയന്ത്രിതമായ ഡിജിറ്റല്‍ വായ്പാ പ്രവർത്തനങ്ങള്‍ നിരോധിക്കാന്‍ ലക്ഷ്യമിടുന്നു. അനധികൃത വായ്പാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളും നിരോധിക്കുന്നതാണ്. നിയമാനുസൃതമായ വായ്പ ലഭ്യമാക്കുന്ന കമ്പനികളുടെ വിശദമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന് ഒരു അതോറിറ്റി സ്ഥാപിക്കണമെന്നും കരടില്‍ പറയുന്നു. ഇത് വായ്പാ പ്രവർത്തനങ്ങള്‍ സുതാര്യമായി ട്രാക്ക് ചെയ്യുന്നതിനും അനധികൃത വായ്പക്കാരുടെ ചൂഷണത്തില്‍ നിന്ന് കടം വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനും സഹായകരമാണ്. വായ്പാ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ധനമന്ത്രാലയം ബില്‍ കൊണ്ടുവരുന്നത്.

ചെറുകിട ബിസിനസുകാര്‍

70 ശതമാനത്തോളം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) പ്രവർത്തന മൂലധന ചെലവ് അടക്കമുളള അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വായ്പകള്‍ തേടുന്നതായി കണ്‍സ്യൂമര്‍ ക്രെഡിറ്റ് കമ്പനിയായ പൈസാബസാര്‍ വ്യക്തമാക്കുന്നു. ചെറുകിട ബിസിനസുകള്‍ നേരിടുന്ന പണലഭ്യത പ്രതിസന്ധിയാണ് ഇത് കാണിക്കുന്നത്. മാർക്കറ്റിംഗ്, മെഷിനറി നവീകരിക്കല്‍, ഓഫീസ് സ്ഥലം വിപുലീകരിക്കല്‍ തുടങ്ങിയ വളർച്ചാ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ശതമാനത്തോളം ചെറുകിട ബിസിനസുകാരും വായ്പ തേടുന്നുണ്ട്.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.