കേരളത്തിലെ ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടി

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടി. ജമ്മു-കശ്മീരും തമിഴ്നാടും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ മധ്യപ്രദേശും ത്രിപുരയും ഗുജറാത്തും ഉത്തർപ്രദേശുമാണ് ഏറ്റവും പിൻനിരയില്‍. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം പുറത്തുവിട്ട ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓണ്‍ ഇന്ത്യൻ സ്റ്റേറ്റ്സ് ഫോർ 2023-24-ലാണ് കൂലിയുടെ കാര്യത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വലിയ അന്തരം വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച്‌ ഗ്രാമീണ മേഖലയിലെ പുരുഷ കർഷകത്തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി കേരളത്തില്‍ 807.2 രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ജമ്മു-കശ്മീരില്‍ 566.1 രൂപയും മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 540.6 രൂപയുമാണ്. 372.7 രൂപയാണ് ദേശീയ ശരാശരി. മധ്യപ്രദേശാണ് കൂലിയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. അവിടെ ശരാശരി ദിവസക്കൂലി 242.2 രൂപ മാത്രമാണ്. ഗുജറാത്ത് (256.1), ഉത്തർപ്രദേശ് (334.4) ത്രിപുര (337.2) എന്നീ സംസ്ഥാനങ്ങളും ഏറ്റവുംപിന്നിലുണ്ട്. ഗ്രാമീണ നിർമാണ മേഖലയില്‍ ജോലിചെയ്യുന്ന പുരുഷന്മാരുടെ ശരാശരി ദിവസവേതനം *കേരളത്തില്‍ 893.6 രൂപയാണ്*. ജമ്മു-കശ്മീർ (552.2), തമിഴ്നാട് (539.7) സംസ്ഥാനങ്ങള്‍തന്നെയാണ് തൊട്ടടുത്ത്. 471.3 രൂപയാണ് ദേശീയ ശരാശരി. മധ്യപ്രദേശ് (292.4), ത്രിപുര (322.2), ഗുജറാത്ത് (344.4) സംസ്ഥാനങ്ങളാണ് ഏറ്റവുംപിന്നില്‍. 2014-15 വർഷം കേരളത്തിലെ നിർമാണത്തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി 787.9 രൂപയായിരുന്നു എന്ന് ആർബിഐയുടെ കണക്കില്‍ പറയുന്നു. കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഉത്തരേന്ത്യയില്‍നിന്ന് വൻതോതില്‍ തൊഴിലാളികള്‍ വരുന്നത് എന്തുകൊണ്ടാണെന്ന് ഈ കണക്കില്‍നിന്ന് വ്യക്തമാണ്.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ

1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.