വിദ്യാർത്ഥി രാഷ്ട്രീയത്തില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്ട്രീയ കളികള്‍ നിരോധിച്ചാല്‍ മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി. മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലെന്ന് പറഞ്ഞ കോടതി രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ക്യാമ്പസുകളില്‍ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും നിർദേശിച്ചു. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാല്പര്യ ഹർജി ജനുവരി 23-ന് വീണ്ടും പരിഗണിക്കും.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്