സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നു.

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നത് രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ഒ.പി എടുക്കാന്‍ എത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കും പകരുന്നുണ്ട്. വൈറസിന്റെ വകഭേദമാണ് വ്യാപനതീവ്രത വര്‍ദ്ധിപ്പിക്കുന്നതെന്നും പതിനഞ്ച് വയസ് വരെയുള്ള കുട്ടികളില്‍ മാത്രം ഉണ്ടാവുന്ന രോഗം മുതിര്‍ന്നവരിലേക്കും വ്യാപിക്കുന്നതിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. കടുത്ത പനി, ചുമ, തൊണ്ടവേദന, വയറുവേദന, പുറംവേദന, വിശപ്പില്ലായ്മ, പേശി, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ സാധാരണ പനിയാണെന്ന് തെറ്റിദ്ധരിച്ച്‌ ചികിത്സ വൈകിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മുണ്ടിനീര് തലച്ചോറിലേക്ക് വ്യാപിച്ചാല്‍ രോഗം സങ്കീര്‍ണമാകും.

വാക്‌സിന്‍ ഇല്ല

മുണ്ടിനീരിനെ ചെറുക്കുന്നതിനായി കുട്ടികള്‍ക്ക് ഒന്നര വയസിനകം നല്‍കിയിരുന്ന മംപ്‌സ് – മീസില്‍സ് – റുബെല്ലവാക്‌സിന്‍ (എംഎംആര്‍) കഴിഞ്ഞ എട്ട് വര്‍ഷമായി നല്‍കുന്നില്ല. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അടുത്ത് ഇടപഴകുമ്പോള്‍ രോഗ വ്യാപന സാദ്ധ്യതയേറും. മുണ്ടിനീര്- ഉമിനീര്‍ ഗ്രന്ഥിയിലുണ്ടാവുന്ന വീക്കമാണ് മുണ്ടിനീര് രോഗമുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ വൈറസ് വായുവില്‍ പടരും. രോഗലക്ഷണങ്ങള്‍ ആരംഭിച്ചാല്‍ അഞ്ച് ദിവസമെങ്കിലും മറ്റുള്ളവരുമായി ഇടപഴകരുത്.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ

1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.