തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നിയമിക്കുന്ന പോളിങ് ഉദ്യോഗസ്ഥരുടെ ഡൂട്ടി 48 മണിക്കൂറോ അതിലധികമോ തുടര്‍ച്ചയായി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് അവധി അനുവദിച്ചത്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാവിലെ മുതല്‍ പോളിങ് ദിവസം പോളിങ് സാധനങ്ങള്‍ സ്വീകരണ കേന്ദ്രത്തില്‍ തിരികെ ഏല്‍പ്പിക്കുന്നത് വരെയാണ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ്.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.