കൽപ്പറ്റ:
ക്രിസ്തുമസ്-പുതുവത്സരവുമായി ബന്ധപ്പെട്ട് ലഹരി കടത്ത് തടയുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം, ജില്ലാതല സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ഹൈവേ പട്രോളിംഗ്, എന്നിവ രൂപീകരിച്ചു. താലൂക്ക്തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധനകള്‍ നടത്തും. ജില്ലാതല കണ്‍ടോള്‍ റൂം-04936-228215, ടോള്‍ ഫ്രീ നമ്പര്‍-1800 425 2848, സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല കണ്‍ട്രോള്‍ റൂം 04936-227227, 248190, 246180, വൈത്തിരി 04936-202219, 208230, മാനന്തവാടി 04935-240012, 244923 .

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







