ഫസ്റ്റ്‌ബെല്‍ ക്ലാസ്: ഇന്ന് മുതല്‍ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകള്‍, പത്തിന് അഞ്ച്ക്ലാസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിക്കൊണ്ട് ഇന്നു മുതല്‍ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ അനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും.

പ്ലസ് ടുവിന് നിലവിലുള്ള 3 ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം 4 മുതല്‍ 6 മണി വരെ 4 ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസില്‍ കൂടുതല്‍ കാണേണ്ടി വരുന്നില്ല. പ്ലസ് വണ്ണിനു നിലവിലുള്ളപോലെ രാവിലെ 11 മുതല്‍ 12 മണി വരെ രണ്ട് ക്ലാസുകള്‍ ഉണ്ടാകും. പത്താം ക്ലാസിന് രാവിലെ 9.30 മുതല്‍ 11.00മണി വരെയുള്ള 3 ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം 3.00 മുതല്‍ 4.00 മണി വരെ രണ്ടു ക്ലാസുകള്‍ കൂടി അധികമായി സംപ്രേഷണം ചെയ്യും.

എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് ഉച്ചയ്ക്ക് 2 നും 2.30നുമായി ഓരോ ക്ലാസുണ്ടാകും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 നാണ് ഏഴാം ക്ലാസ്. ആറാം ക്ലാസിന് ചൊവ്വ (1.30), ബുധന്‍ (1.00 മണി), വെള്ളി (12.30) ദിവസങ്ങളിലും അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 1.00 മണിക്കും ക്ലാസുണ്ടാകും. നാലാം ക്ലാസിന് തിങ്കള്‍ (1.00മണി), ബുധന്‍ (12.30), വെള്ളി (12.00) ദിവസങ്ങളിലും, മൂന്നാം ക്ലാസിന് തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 12.30നും ആയിരിക്കും ക്ലാസ്. ഒന്നാം ക്ലാസിന് തിങ്കളും ബുധനും, രണ്ടാം ക്ലാസിന് ചൊവ്വയും വ്യാഴവും ഉച്ചയ്ക്ക് 12.00 മണിക്ക് ആയിരിക്കും ക്ലാസുകള്‍.

ജനുവരി മാസത്തോടെ പത്തിനും പന്ത്രണ്ടിനും പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ സംപ്രേഷണം നടത്തി ക്ലാസുകള്‍ പൂര്‍ത്തിയാക്കാനും അതിനു ശേഷം ഇതേ മാതൃകയില്‍ കൂടുതല്‍ സമയമെടുത്ത് മറ്റ് ക്ലാസുകള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്ത് തീര്‍ക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . നിലവിലുള്ള സംപ്രേഷണ സമയവും ക്രമേണ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശമുണ്ട്. സമാനമായ ക്രമീകരണം പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കന്നട മീഡിയം ക്ലാസുകള്‍ക്കും ഏര്‍പ്പെടുത്തി.

പാഠഭാഗങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഡിസംബര്‍ 25 ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളില്‍ 10, 12 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. പ്ലസ്!ടുകാര്‍ക്ക് പരമാവധി 4 ക്ലാസുകളും പത്താം ക്ലാസുകാര്‍ക്ക് വൈകുന്നേരം 4.00 മുതല്‍ 6.00 വരെ ഓപ്ഷനുകളോട് കൂടിയ ഒരു ക്ലാസും (ഭാഷാ ക്ലാസുകള്‍) എന്ന നിലയിലായിരിക്കും ഈ ദിവസങ്ങളിലെ ക്രമീകരണം. അതോടൊപ്പം അംഗനവാടി കുട്ടികള്‍ക്കുള്ള കിളിക്കൊഞ്ചല്‍, ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍ക്കുള്ള ക്ലാസുകള്‍, ഹലോ ഇംഗ്ലീഷ് എന്നീ സ്ഥിരം പരിപാടികളും ശനിഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും.

തിങ്കള്‍ മുതല്‍ വെള്ളി വരെ പത്താം ക്ലാസുകാര്‍ക്ക് വൈകുന്നേരം 6.00 മുതല്‍ 7.30 വരെയും പിറ്റേന്ന് രാവിലെ 7.00 മണി മുതല്‍ 8.00 വരെയും പ്ലസ്!ടുകാര്‍ക്ക് ദിവസവും രാത്രി 7.30 മുതല്‍ 11.00 മണി വരെയും പുനഃസംപ്രേഷണം ഉണ്ടായിരിക്കും.

സമയക്കുറവുള്ളതിനാല്‍ ജനുവരി പകുതി വരെ മറ്റു ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല. ജൂണ്‍ 1 ന് ആരംഭിച്ച ഫസ്റ്റ്‌ബെല്ലില്‍ ആദ്യ ആറു മാസത്തിനുള്ളില്‍ 4400 ക്ലാസുകള്‍ ഇതിനകം സംപ്രേഷണം ചെയ്തു കഴിഞ്ഞു. മുഴുവന്‍ ക്ലാസുകളും ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാക്കുന്നുണ്ട്. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും www.firstbell.kite.kerala.gov.in ല്‍ ലഭ്യമാണ്.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.