കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാരിന്റെ ക്രിസ്മസ്, പുതുവത്സര സമ്മാനം. ഈ തുക അടിസ്ഥാന സൗകര്യ വികസനത്തിനും അദ്ധ്യാപക പരിശീലനത്തിനുമടക്കം ഉപയോഗിക്കാം. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയം അതേപടി അംഗീകരിച്ചതോടെയാണ് പി.എം ഉഷയില്‍ (പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ) കേരളത്തിന് സഹായം അനുവദിച്ചത്. ചാൻസലറായ ഗവർണർ യു.ജി.സിയുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയുമായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായും നിരന്തരം ഇടപെട്ടതിനെ തുടർന്നാണ് കേരളത്തിന് 405 കോടി അനുവദിച്ചത്. ഇത്തവണ പി.എം ഉഷയില്‍ ഏറ്റവുമധികം പണം അനുവദിച്ചത് കേരളത്തിനാണ്. കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കില്ല എന്നായിരുന്നു കേരളത്തിന്റെ ആദ്യ തീരുമാനം. തമിഴ്നാടും സമാനമായ തീരുമാനമെടുത്തു. രണ്ട് സംസ്ഥാനങ്ങളുടെയും അപേക്ഷ അപ്‍ലോഡ് ചെയ്യാൻ പോലും കേന്ദ്രം അനുവദിച്ചില്ല.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







