ആശുപത്രിയുടെ പരസ്യത്തിന് ഡോക്ടര്‍മാരുടെ ചിത്രങ്ങളും യോഗ്യതകളും വേണ്ട

ആശുപത്രിയുടെ പരസ്യത്തിന് ഡോക്ടര്‍മാരുടെ ചിത്രം വേണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍. ഡോക്ടര്‍മാരുടെ ചിത്രവും യോഗ്യതയുംവെച്ച്‌ സ്വകാര്യ ആശുപത്രികള്‍ പരസ്യം നല്‍കുന്നതിനെതിരെ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലാണ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. അഖിലേന്ത്യാ മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇക്കാര്യം വീണ്ടും ഡോക്ടര്‍മാരെയും ആശുപത്രി മാനേജ്മെന്റുകളെയും അറിയിക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. 2002-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാന കൗണ്‍സിലിന് സ്വീകരിക്കാനാവും. ഡോക്ടര്‍മാര്‍ എംബിബിഎസ് മുതലുള്ള അംഗീകൃത യോഗ്യതകളെല്ലാം മെഡിക്കല്‍ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും അല്ലാത്തവര്‍ക്ക് മോഡേണ്‍ മെഡിസിനില്‍ പ്രാക്ടീസ് ചെയ്യാനാവില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ പ്രാക്ടീസ് ചെയ്യുന്നസ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. കൗണ്‍സില്‍ രജിസ്ട്രേഷന്‍ നമ്പറും യോഗ്യതയും മരുന്ന് കുറിപ്പടിയിലും സീലിലും രേഖപ്പെടുത്തിയിട്ടുണ്ടാകണം. കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തിട്ടില്ലാത്തതും അംഗീകാരമില്ലാത്തതുമായ യോഗ്യതകള്‍ പ്രദര്‍ശിപ്പിച്ച്‌ പ്രാക്ടീസ് ചെയ്യുന്നതും കുറ്റകരമാണ്. മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ക്ലിനിക്കുകളും അതാതിടങ്ങളില്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാരുടെ ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച്‌ യോഗ്യത ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.