യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31-ന് അവസാനിക്കും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർ രാജ്യം വിടുകയോ താമസം നിയമാനുസൃതമാക്കുകയോ ചെയ്യണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. 31-നകം താമസ രേഖകള്‍ ശരിയാക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്യാത്തവർക്ക് നിയമ നടപടി നേരിടേണ്ടി വരുമെന്നും ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് 2024 സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തേക്കായിരുന്നു ആദ്യം പൊതുമാപ്പെങ്കിലും അപേക്ഷകരുടെ എണ്ണം വർദ്ധിച്ചതോടെ പൊതുമാപ്പിന്‍റെ ആനുകൂല്യം ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. ഇനിയും പൊതുമാപ്പ് നീട്ടില്ലെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടുപോകുന്നവർക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ അനുമതിയുണ്ടാകും. കാലാവധിയുളള പാസ്പോർട്ട് അല്ലെങ്കില്‍ എംബസികളോ കോണ്‍സുലേറ്റോ നല്‍കുന്ന ഔട്ട്പാസോ ഉണ്ടായിരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. എക്സിറ്റ് പെർമിറ്റ് ലഭിച്ച ശേഷം മാത്രം വിമാനടിക്കറ്റ് ബുക്ക് ചെയ്യണമന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഡിസംബർ മാസമായതുകൊണ്ടുതന്നെ കേരളമടമക്കമുളള വിവിധ സംസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് കൂടുതലാണ്. എക്സിറ്റ് പാസ് ലഭിച്ചാല്‍ 14 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നിർദ്ദേശം. എന്നാല്‍ പൊതുമാപ്പ് കാലാവധി അവസാനിക്കും മുന്‍പ് രാജ്യം വിടണമെന്നുളളതാണ് പുതിയ നിർദ്ദേശം. ജനുവരി മുതല്‍ കൃത്യമായ പരിശോധനകളുണ്ടാകുമെന്നും അനധികൃത താമസക്കാർക്ക് പിഴ ഉള്‍പ്പടെയുളള നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. നിയമലംഘിച്ച് രാജ്യത്ത് തങ്ങി, പിടിക്കപ്പെടുന്നവർക്ക് നിയമലംഘനത്തിന്‍റെ വ്യാപ്തി അനുസരിച്ച് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. പിന്നീട് യുഎഇയിലേക്ക് തിരിച്ചുവരാനാകില്ല.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം