ബാറോസ് നിരാശപ്പെടുത്തിയോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ: മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ചുള്ള വിശദാംശങ്ങൾ

‘ബറോസ്’ നിരാശപ്പെടുത്തുന്നതെന്ന് പ്രേക്ഷകര്‍. കുട്ടികള്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് ബറോസ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന അഭിപ്രായങ്ങള്‍.സിനിമയുടെ പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ എന്നത് ശരിയാണ്, ടെക്‌നിക്കലി അത് വ്യക്തവുമാണ്, എന്നാല്‍ അതുകൊണ്ട് മാത്രം സിനിമ നന്നാവില്ലല്ലോ, കുട്ടികള്‍ക്ക് പോലും ഇഷ്ടമാവില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

‘ജനുവരി 25നും ഡിസംബര്‍ 25നും കൊല്ലത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബ് ഇട്ട അപൂര്‍വ്വ റെക്കോര്‍ഡ്’ എന്നാണ് മലൈകോട്ടെ വാലിബന്‍, ബറോസ് എന്നീ സിനിമകളുടെ ചിത്രം വച്ച്‌ ഒരു പ്രേക്ഷകന്‍ കുറിച്ചത്. ‘ബറോസ് കുട്ടികള്‍ക്ക് കണ്ടിരിക്കാവുന്ന ശരാശരി 3ഡി ചിത്രമാണ്. പതിയെ നീങ്ങുന്ന ചിത്രം ഒരു പഴംങ്കഥ പോലെ കണ്ടിരിക്കാന്‍ സാധിച്ചാല്‍ ഇഷ്ടമാകും…’ എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം.

‘എവിടെയൊക്കെയോ ഒരു നാടകം കാണുന്ന ഫീലായിരുന്നു.ഇങ്ങനെ തോന്നാന്‍ പ്രധാന കാരണം സംഭാഷണങ്ങളും മോഹന്‍ലാല്‍ ഒഴികെയുള്ളവരുടെ മോശം പ്രകടനങ്ങളുമാണ്. അതോടൊപ്പം തന്നെ ഇഴഞ്ഞു നീങ്ങുന്ന കഥയും… നല്ല ഗാനങ്ങളും കാസ്റ്റിംഗും ഡയലോഗുകളും ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഭേദപ്പെട്ട അനുഭവം ആയെനേ. ഒരു വൗ മൊമന്റ് പോലും ഇത്രയും ബജറ്റ് ഉള്ള സിനിമയില്‍ കുട്ടികള്‍ തോന്നുമോ എന്ന് സംശയമാണ്..’ എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

‘സഹിക്കാന്‍ വയ്യാരുന്നു… നല്ലൊരു ക്രിസ്മസും ആയിക്കൊണ്ട്, ശരിക്കും പറഞ്ഞാല്‍ ടോര്‍ച്ചറിങ് ആയിരുന്നു.. ഒന്ന് കഴിഞ്ഞ് കിട്ടാന്‍ വേണ്ടി എന്തോരം ആഗ്രഹിച്ചു.. പിന്നെ ലാലേട്ടന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു എന്നതില്‍ സന്തോഷം ഉണ്ട്’ എന്നാണ് മറ്റൊരു അഭിപ്രായം. അതേസമയം, നെഗറ്റീവ് പ്രതികരണങ്ങള്‍ക്കൊപ്പം നല്ല അഭിപ്രായങ്ങളും എത്തുന്നുണ്ട്. മലയാളത്തില്‍ കണ്ടതില്‍ സാങ്കേതികമായി ഏറ്റവും മികച്ച 3ഡി സിനിമയാണ് എന്നും ചിലര്‍ പറയുന്നുണ്ട്.

ഫാന്റസി ജോണറില്‍ ഒരുക്കിയ ബറോസ് എന്ന ഭൂതമായാണ് ലീഡ് റോളില്‍ മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

പീച്ചങ്കോട് എൽ.പി സ്കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

ഭൗതിക- അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എൽ.പി സ്കൂളിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന  പുതിയ

വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം . യുപി ജനറൽ ഓവറോൾ,എൽപി

മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.